Breaking...

9/recent/ticker-posts

Header Ads Widget

കവി സമ്മേളനത്തോടെ കുറിച്ചിത്താനം കാരിപ്പടവത്തുകാവിലെ ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കമായി.



കവി സമ്മേളനത്തോടെ കുറിച്ചിത്താനം കാരിപ്പടവത്തുകാവിലെ ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കമായി.പ്രകൃതിയും ഈശ്വര സങ്കല്പവും പരിസ്ഥിതിയും ദേവീമാഹാത്മ്യവും ഒന്‍പതു ദേശവഴികളിലെ കവികള്‍ സ്വന്തം കവിതകളിലൂടെ അവതരിപ്പിച്ചു. കവി സമ്മേളനത്തിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് MLA നിര്‍വ്വഹിച്ചു. വിവിധ മേഖലകളില്‍ പുരസ്‌കാരം നേടിയവരെയും പ്രാഗത്ഭ്യം തെളിയിച്ചവരെയും ചടങ്ങില്‍ ആദരിച്ചു. വൈകീട്ട് ക്ഷേത്രാങ്കണത്തില്‍  തോറ്റം പാട്ട് നടന്നു. ദേവീ സ്തുതികള്‍ നിറഞ്ഞ ഭക്തിനിര്‍ഭരമായ തോറ്റംപാട്ട് അയ്മനം കേശവ് കലാലയമാണ് അവതരിപ്പിച്ചത്. കാരിപ്പടവത്തു കാവിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കലം കരിയ്ക്കലിന്  വേണ്ടിയുള്ള മണ്‍കലങ്ങളും പൂജാദവ്യങ്ങളുമായി  പുത്തന്‍ കലം ഘോഷയാത്ര തിങ്കളാഴ്ച വൈകീട്ട് നടക്കും. ഫെബ്രുവരി 13, 14, 15 തീയതികളിലാണ് പ്രധാന ഉത്സവാഘോഷങ്ങള്‍ നടക്കുന്നത്.




Post a Comment

0 Comments