Breaking...

9/recent/ticker-posts

Header Ads Widget

ബോധവത്കരണ സെമിനാര്‍ നടത്തി.



ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജിന്റെയും കുറിച്ചിത്താനം കാനനക്ഷേത്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൈവ വൈവിധ്യ ബോധവത്കരണ സെമിനാര്‍ നടത്തി. ഉഴവൂര്‍ കോളജിലെ സുവോളജി ബോട്ടണി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കാനനക്ഷേത്രത്തില്‍ നടത്തിയ ഫ്‌ലോറല്‍ QR കോഡ് ലേബലിങ് പ്രൊജക്ടിന്റെ പൂര്‍ത്തീകരണത്തോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കാനന ക്ഷേത്രത്തിന്റെ സ്ഥാപകനായ അനിയന്‍ തലയാറ്റും പിള്ളി പരിസ്ഥിതി സെമിനാര്‍ നയിച്ചു. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബല്‍ജി എമ്മാനുവല്‍ അധ്യക്ഷനായിരുന്നു ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ പ്രിന്‍സിപ്പല്‍ ഡോ സ്റ്റീഫന്‍ മാത്യു മുഖ്യ പ്രഭാഷണം നടത്തി. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അധിഷ് , പഞ്ചായത്തംഗം ജോസഫ് ജോസഫ് ,സുവോളജി വിഭാഗം HOD ബിജു തോമസ് ,പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ എസ്  കൈമള്‍ , കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിന്‍സി ജോസഫ് , ജയ്‌സണ്‍ കൊല്ലപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.  കാനനക്ഷേത്രം ഒരുക്കിയ അനിയന്‍ തലയാറ്റും പിള്ളിക്ക് വേള്‍ഡ് ക്ലാസ് മീഡിയ എക്‌സലന്‍സ് സര്‍ട്ടിഫിക്കറ്റ്  സാജിദ് ഖാന്‍ പനവേലില്‍ സമര്‍പ്പിച്ചു. മരങ്ങാട്ടുപിള്ളി പഞ്ചായത്ത്  ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് , ഹരിതകേരളമിഷന്‍, PSPM ലൈബ്രറി  , SKVHSS കുറിച്ചിത്താനം തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.




Post a Comment

0 Comments