ളാലം ബ്ലോക്ക് പഞ്ചായത്തിന്റെയും ഉള്ളനാട് സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും ആശ പ്രവര്‍ത്തകര്‍ക്കുമായി കായികമേള നടത്തി. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉദ്ഘാടനം ചെയ്തു. പൂഞ്ഞാര്‍ ദ്രോണാചാര്യ സ്‌പോര്‍ട്‌സ് അക്കാദമി കോച്ച് പ്രകാശ് താമരക്കാട്ട് മാരത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, സമ്മാനദാനം നടത്തി. 168 പോയിന്റുമായി മീനച്ചില്‍ കുടുംബാരോഗ്യ കേന്ദ്രം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. മീനച്ചില്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോസ്‌ലി ഡാനിയേല്‍ , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിമല്‍ കുമാര്‍ , PRO ജയലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.





0 Comments