Breaking...

9/recent/ticker-posts

Header Ads Widget

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.



മരുന്നുകളുടെ കൃത്യമായ ഉപയോഗത്തെ കുറിച്ച് രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമൂഹത്തിനും വ്യക്തവും, കൃത്യവുമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം  പാല രൂപതാ അധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.  മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ആരംഭിച്ച ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പൊതുജനങ്ങള്‍ക്ക് അനുഗ്രഹമായി മാറുമെന്ന് ബിഷപ് പറഞ്ഞു  മരുന്നുകളുടെ സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗത്തിലൂടെ രോഗശമനം ഉറപ്പാക്കാന്‍ സെന്ററിന്റെ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്നു ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ പറഞ്ഞു.  മരുന്നുകളുടെ ഉപയോഗം അവ എങ്ങനെ കൈകാര്യം ചെയ്യണം, പാര്‍ശ്വഫലങ്ങള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍ ,കുട്ടികള്‍ , മുതിര്‍ന്നവര്‍ എന്നിവര്‍ എടുക്കേണ്ട മുന്‍കരുതലുകള്‍, സുരക്ഷിതമായി മരുന്നു സൂക്ഷിക്കേണ്ട രീതികള്‍, ഇന്‍സുലിന്‍, ഇന്‍ഹേലര്‍ എന്നിവയുടെ ശരിയായ ഉപയോഗം, മരുന്നും ഭക്ഷണക്രമവും തുടങ്ങിയ വിവിധ വിവരങ്ങളും സെന്ററില്‍ കൂടി ലഭ്യമാണ്. ആശുപത്രിയുടെ ഒ.പി സമയങ്ങളില്‍ രാവിലെ 9 മണി മുതല്‍ 5 മണി വരെ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ ആകും ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. ഇതോടൊപ്പം ആശുപത്രിയിലെ പുതിയ ഔട്ട് പേഷ്യന്റ് കൗണ്‍സലിംഗ് റൂം, ഡീസല്‍ ജനറേറ്റര്‍, വിപുലീകരിച്ച സ്റ്റോര്‍ എന്നിവയുടെ കൂദാശയും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു.ആശുപത്രി നഴ്‌സിംഗ് ഡയറക്ടര്‍ റവ.ഫാ.സെബാസ്റ്റ്യന്‍ കണിയാംപടിക്കല്‍, ആശുപത്രി ഓപ്പറേഷന്‍സ് ആന്‍ഡ് പ്രൊജക്ട് ഡയറക്ടര്‍ റവ.ഫാ.ജോസ് കീരഞ്ചിറ, ഫിനാന്‍സ് ഡയറക്ടര്‍ റവ.ഡോ.ഇമ്മാനുവേല്‍ പാറേക്കാട്ട്, ചാപ്ലയിന്‍ റവ.ഫാ.തോമസ് മണ്ണൂര്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ.പോളിന്‍ ബാബു, മെഡിക്കല്‍ സൂപ്രണ്ട് ഡോ.നിതീഷ് പി.എന്‍. എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments