പുരോഗമനകലാ സാഹിത്യസംഘത്തിന്റെയും, ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും,എഫ്.എസ്.ഇ.റ്റി.ഒ യുടെയും സംയുക്താഭിമുഖ്യത്തില്‍ മറ്റക്കര മണലില്‍ സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചു. മണല്‍ ജ്ഞാനപ്രകാശിനി വായനശാലാ ഹാളില്‍ നടന്ന സംഗമം എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം ജി ബാബുജി ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം ഏരിയ പ്രസിഡന്റ് പി.ജെ കുര്യന്‍ അധ്യക്ഷനായിരുന്നു. MG യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം റജി സക്കറിയ മുഖ്യ പ്രഭാഷണം നടത്തി. സ്വാഗതസംഘം കണ്‍വീനര്‍ ടി.എസ് ജയന്‍ പുരോഗമന കലാസാഹിത്യസംഘം ഏരിയാ സെക്രട്ടറി സോമന്‍ നട്ടാശ്ശേരി, പുരോഗമന കലാസാഹിത്യസംഘം ജില്ലാ വൈസ് പ്രസിഡന്റ് ആനന്ദക്കുട്ടന്‍, ജില്ലാ ട്രഷറര്‍ വി.ജി ശിവദാസ്, എഫ്.എസ്.ഇ.റ്റി.ഒ നേതാവ് ജെ ലേഖ, അജി പി.കെ, തുടങ്ങിയവര്‍ സംസാരിച്ചു.





0 Comments