കാണക്കാരി സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നീതി മെഡിക്കല്‍സും അഗ്രോ ഷോപ്പും പ്രവര്‍ത്തനമാരംഭിച്ചു. നീതി മെഡിക്കല്‍സിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് അംബികാ സുകുമാരന്‍ നിര്‍വഹിച്ചു. അഗ്രോ ഷോപ്പ് ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. കാണക്കാരി പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലും ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ജീവന്‍ രക്ഷ ഔഷധങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീതി മെഡിക്കല്‍സിനു തുടക്കം കുറിച്ചത്. കാര്‍ഷിക മേഖലയായ കാണക്കാരി വെമ്പള്ളി മേഖലകളിലെ കര്‍ഷകര്‍ക്ക് വളം കീടനാശിനി, കൃഷി ഉപകരണങ്ങള്‍ ജൈവവളങ്ങള്‍,ജൈവ കീടനാശിനികള്‍ മുതലായവ ഗുണനിലവാരത്തോടെയും മിതമായ വിലയ്ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഗ്രോ ഷോപ്പ് പ്രവര്‍ത്തനമാരംഭിക്കുന്നത്. സമ്മേളനത്തില്‍ ബാങ്ക് പ്രസിഡണ്ട് ബേബി ജോസഫ് അധ്യക്ഷനായിരുന്നു. കാണക്കാരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു പഴയ പുരക്കല്‍, PACS ജില്ലാ സെക്രട്ടറി കെ ജയകൃഷ്ണന്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കല്‍, പഞ്ചായത്തംഗം കാണക്കാരി അരവിന്ദാക്ഷന്‍, അസിസ്റ്റന്റ് രജിസ്റ്റര്‍ ഡാര്‍ലിംഗ് ചെറിയാന്‍ മാത്യു, ബാങ്ക് ഡയറക്ടര്‍ വിജേഷ് ഗോപി, ബാങ്ക് സെക്രട്ടറി കെ.എ ദീപ മോള്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.





0 Comments