Breaking...

9/recent/ticker-posts

Header Ads Widget

ഓട്ടന്‍ തുള്ളലിലൂടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി എക്‌സൈസ് വകുപ്പ്.



ഓട്ടന്‍ തുള്ളലിലൂടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി എക്‌സൈസ് വകുപ്പ്. എറണാകുളം എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജയരാജ് വിജയനാണ് ലഹരിയുടെ ദൂഷ്യവശങ്ങള്‍ ഓട്ടന്‍ തുള്ളലിലൂടെ അവതരിപ്പിച്ചത്. കടുത്തുരുത്തി ജി.വി.എച്ച്.എസ്.എസില്‍ ജയരാജ് വിജയന്‍ അവതരിപ്പിച്ച ഓട്ടന്‍തുള്ളല്‍ കുട്ടികളെ ആകര്‍ഷിച്ചു ബോധവല്‍ക്കരണത്തിന്റെ വേറിട്ട അവതരണ രീതി കുട്ടികള്‍ക്ക് കൗതുകമായി. സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.   ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ്  ജോസ് പുത്തന്‍കാല കടുത്തുരുത്തി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ റോബി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അനില തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments