മാതാപിതാക്കളുടെ നിയന്ത്രണത്തില്‍ നില്‍ക്കാന്‍ കഴിയാത്ത യുവാക്കള്‍ വര്‍ധിക്കുന്നതാണ് ലഹരിയും അക്രമ പ്രവര്‍ത്തനങ്ങളും വ്യപിക്കാന്‍ കാരണമാകുന്നതെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പൂഞ്ഞാര്‍ പള്ളിയില്‍ ഉണ്ടായ അനിഷ്ട സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിശ്വാസം സംരക്ഷിക്കപ്പെടണമെന്നും ബിഷപ് പറഞ്ഞു. പാലാ രൂപത കുടുംബ കൂട്ടായ്മയുടെ ഉദ്ഘാടനം നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു ബിഷപ്. രൂപതാ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് പയ്യാനി മണ്ഡപത്തില്‍ അധ്യക്ഷനായിരുന്നു. രൂപതാ വികാരി ജനറാള്‍ മോണ്‍ സെബാസ്റ്റ്യന്‍ വേത്താനത്ത്് അനുഗ്രഹ പ്രഭാഷണം നടത്തി. ഡയറക്ടര്‍ ഫാദര്‍ ജേക്കബ് വെള്ളമരുതുങ്കല്‍, ഫാദര്‍ ലോറന്‍സ് തൈക്കാട്ടില്‍, ഫാദര്‍ ജോസ്ഥ് തടത്തില്‍, ഫാദര്‍ തോമസ് പുതുപ്പറമ്പില്‍, ജോളി തോമസ് വയലില്‍ കളപ്പുര തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments