Breaking...

9/recent/ticker-posts

Header Ads Widget

LDFന് വന്‍ ഭൂരി പക്ഷമുള്ള പാലാ നഗരസഭയില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ UDF ന് വിജയം



LDFന് വന്‍ ഭൂരി പക്ഷമുള്ള പാലാ നഗരസഭയില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ UDF ന് വിജയം. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിനിധി ലിസിക്കുട്ടി മാത്യു വിജയിച്ചു. LDF അംഗങ്ങളായ ബിനു പുളിക്കക്കണ്ടം, ഷീബാ ജിയോ, ജോസ്  ചീരാംകുഴി,  UDF അംഗമായ ലിസിക്കുട്ടി മാത്യു എന്നിവരാണ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങള്‍. പാലാ DEO   P സുനിജയായിരുന്നു വരണാധികാരി. ലിസിക്കുട്ടി മാത്യു, ഷീബാ ജിയോ, ജോസ് ചീരാംകുഴി എന്നിവര്‍ നോമിനേഷന്‍ നല്‍കിയിരുന്നു. ജോസ് ചീരാംകുഴി സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനാകുമെന്നാണ് കരുതപ്പെട്ടിരുന്നത്.എന്നാല്‍ ബിനു പുളിക്കക്കണ്ടവും ഷീബ ജിയോയും ഹാജരാകാതിരുന്നപ്പോള്‍ ലിസിക്കുട്ടി മാതുവിനും ജോസ് ചീരാംകുഴിക്കും അവരവരുടെ വോട്ടുകള്‍ മാത്രം ലഭിച്ചു. തുടര്‍ന്ന നറുക്കെടുപ്പില്‍ ലിസിക്കുട്ടി മാത്യുവിനെ ഭാഗ്യം തുണയ്ക്കുകയായിരുന്നു. LDF ല്‍ CPM കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ അഭിപ്രായ വത്യാസങ്ങള്‍ മറനീക്കി പുറത്തുവരികയും ജോസ് ചീരാംകുഴിയും, ബിനു പുളിക്കണ്ടവും ഉള്‍പ്പെട്ട ഇയര്‍പോഡ് വിവാദം കൗണ്‍സിലില്‍ കത്തിക്കയറി പോലീസിന്റെ അന്വേഷണത്തിലിരിക്കുകയും ചെയ്യുന്നതിനിടയിലാണ് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇയര്‍ പോഡ് വിവാദം വ്യക്തിപരമായിരുന്നുവെന്നും അത് രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നുവെന്നും ജോസ് ചീരാംകുഴിപറഞ്ഞു. പരസ്പരം ഏറ്റുമുട്ടിയ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റാന്റിംഗ് കമ്മറ്റിയില്‍ ഭരണപക്ഷത്തെ 2 അംഗങ്ങള്‍ വിട്ടു നിന്നതോടൊപ്പം ഭാഗ്യവും പിന്തുണച്ചപ്പോള്‍ ലിസിക്കുട്ടി മാത്യു സ്റ്റാന്റിംഗ്, കമ്മറ്റി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.തമ്മില്‍തല്ല്  മുഖമുദ്രയാക്കിയ പാലാ നഗരസഭയിലെ ഭരണപക്ഷത്തിന്റെ മുഖത്തേറ്റ അടിയാണ് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ യുഡിഎഫ് വിജയമെന്ന് പ്രതിപക്ഷ നേതാവ് സതീഷ് ചൊള്ളാനി പറഞ്ഞു. കുറച്ചു കാലങ്ങളായി നഗരസഭയ്ക്ക് അപമാനകരമായ കാര്യങ്ങളാണ് പുറത്തുവരുന്നത്. പ്രതിപക്ഷ അംഗങ്ങളുടെ ഇരിപ്പിടം പോലും നിഷേധിക്കുന്ന ഏകാധിപത്യമാണ് കൗണ്‍സില്‍ ഹാളിനുള്ളില്‍ ഭരണപക്ഷം നടപ്പാക്കികൊണ്ടിരുന്നത്. വാര്‍ഡ് വിഹിതത്തിലെ വിവേചനവും,  ഏകാധിപത്യ പ്രവണതകളുമായി അധികാരത്തില്‍ വന്ന അന്നു മുതല്‍ ഇന്നുവരെ മുന്നേറിയവര്‍ക്ക് കിട്ടിയ കാവ്യനീതിയാണ്  യുഡിഎഫ് വിജയമെന്നും സതീഷ് ചൊള്ളാനി പറഞ്ഞു.




Post a Comment

0 Comments