Breaking...

9/recent/ticker-posts

Header Ads Widget

ബോര്‍ഡുകളില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയതില്‍ BJP പ്രതിഷേധിച്ചു



പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (PMGSY) പദ്ധതി പ്രകാരം നവീകരിച്ച മോനിപ്പള്ളി - കുഴുപ്പില്‍ - പയസ് മൗണ്ട് -  ഉഴവൂര്‍ റോഡിന്റെ  പ്രചാരണ ബോര്‍ഡുകളില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയതില്‍ BJP  പ്രതിഷേധിച്ചു. റോഡ് നവീകരണത്തിന് ഫണ്ട് ലഭ്യമാക്കിയതിന് പ്രധാനമന്ത്രിയെയും കേസര്‍ക്കാരിനെയും അഭിനന്ദിച്ചു കൊണ്ടും പ്രചരണ ബോര്‍ഡില്‍ ചിത്രം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചു കൊണ്ടും BJP പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.  ബിജെപി ജില്ലാ അദ്ധ്യക്ഷന്‍  ലിജിന്‍ലാല്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി സനോജ്കുമാര്‍,  ഗ്രാമ പഞ്ചായത്ത് മെമ്പറും ജില്ലാ കമ്മിറ്റി അംഗവുമായ വി ടി സുരേഷ്, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ ആലക്കുളം , എസ് സി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ഉഴവൂര്‍ അനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments