Breaking...

9/recent/ticker-posts

Header Ads Widget

മധ്യവയസ്‌കയുടെ സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.



 മധ്യവയസ്‌കയുടെ സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ  ഇടയിരിക്കപ്പുഴ കാരമല ഭാഗത്ത് രാജീവ് ഭവനം വീട്ടില്‍ രാജീവ് എസ്.മേനോന്‍ (43) എന്നയാളെയാണ് പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ രണ്ടാം തീയതി വൈകിട്ട് 4:45 ഓടുകൂടി ചിറക്കടവ് ഭാഗത്ത് വച്ച് ചിറക്കടവ് സ്വദേശിനിയായ മധ്യവയസ്‌കയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. ചിറക്കടവില്‍ പ്രവര്‍ത്തിക്കുന്ന മധ്യവയസ്‌കയുടെ മുറുക്കാന്‍ കടയില്‍ സാധനം  വാങ്ങാനെന്ന  വ്യാജേന ഇയാള്‍ ആക്ടീവ സ്‌കൂട്ടറില്‍ എത്തുകയും, തുടര്‍ന്ന് കടയുടമയായ മധ്യവയസ്‌ക സാധനങ്ങള്‍ എടുത്തുകൊണ്ടിരിക്കെ ഇയാള്‍ മധ്യവയസ്‌കയുടെ കഴുത്തില്‍ കിടന്നിരുന്ന ഒന്നരലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത് സ്‌കൂട്ടറില്‍  കയറി സ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പൊന്‍കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ മോഷ്ടാവിനെ തിരിച്ചറിയുകയും തുടര്‍ന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. പൊന്‍കുന്നം സ്റ്റേഷന്‍ എസ്.എച്ച്.ഓ  ദിലീഷ്.റ്റി, എസ്.ഐ മാരായ മാഹിം സലിം, സുനില്‍കുമാര്‍ സി.പി.ഓ  മാരായ വിനീത് ആര്‍.നായര്‍, നിശാന്ത് കെ.എസ്, സുരേഷ് എ.ജെ,സാജുമോന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രായമായ സ്ത്രീകള്‍ നടത്തുന്ന മുറുക്കാന്‍ കട കേന്ദ്രീകരിച്ച്  കവര്‍ച്ച നടത്തുന്നതായിരുന്നു ഇയാളുടെ രീതി . എരുമേലി പഴയിടം ഭാഗത്ത് മറ്റൊരു  മധ്യവയസ്‌ക നടത്തുന്ന മുറുക്കാന്‍ കടയില്‍ കയറി ഇയാള്‍ അവരുടെ മാല മോഷ്ടിച്ചു കടന്നുകളഞ്ഞിരുന്നതായും, കൂടാതെ  മണര്‍കാടുള്ള മറ്റൊരു മുറുക്കാന്‍ കടയില്‍ കയറി അവിടെനിന്നും മാല കവര്‍ച്ച ചെയ്യാന്‍ ശ്രമം നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments