Breaking...

9/recent/ticker-posts

Header Ads Widget

എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കു ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു.



ഏറ്റുമാനൂര്‍ നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി  എസ്.സി  വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കു ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു.  നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍  ചെയര്‍പേഴ്‌സണ്‍  ലൗലി ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു.  വികസന കാര്യ സ്ഥിരം സമിതി  അധ്യക്ഷ  അജിത ഷാജി അധ്യക്ഷയായിരുന്നു. കൗണ്‍സിലര്‍മാരായ  വിജി ഫ്രാന്‍സിസ്, വിജി ചാവറ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളുടെ പഠനസഹായ ഉപകരണങ്ങള്‍ പഠന മുറികളുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയ്ക്കും നഗരസഭ മുന്‍ വര്‍ഷങ്ങളില്‍ സഹായം നല്‍കിയിരുന്നു. എസ്.സി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുവാന്‍ കൂടുതല്‍ ഫണ്ട് വിനിയോഗിക്കുമെന്ന് നഗരസഭ അധ്യക്ഷ പറഞ്ഞു.





Post a Comment

0 Comments