Breaking...

9/recent/ticker-posts

Header Ads Widget

വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കായാണ് മത്സരിക്കുന്നതെന്ന് തോമസ് ചാഴികാടന്‍ എം.പി.



കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കായാണ് മത്സരിക്കുന്നതെന്ന് തോമസ് ചാഴികാടന്‍ എം.പി.  റെയില്‍വേ സ്റ്റേഷനുകള്‍, റെയില്‍വേ ഇരട്ടപാതകള്‍, കുടിവെള്ള പദ്ധതി, റോഡുകളുടെ വികസനം എന്നിങ്ങനെ നിരവധി മേഖലകളിലായി കോടികളുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇതിനോടകം നടപ്പാക്കിയതെന്ന് തോമസ് ചാഴികാടന്‍ കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റെയില്‍വേ മേഖലയില്‍ മാത്രം 900 കോടിയോളം രൂപയുടെ വികസനം നടപ്പിലാക്കാനായി. പിഎംജിഎസ്വൈ പദ്ധതിയിലൂടെ മണ്ഡലത്തില്‍ 90 കിലോമീറ്ററോളം റോഡുകള്‍ നവികരിച്ചു. കോട്ടയം ഉള്‍പ്പെടെ മണ്ഡലത്തിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും വികസനം നടപ്പാക്കാനായി. മണ്ഡലത്തിലെ കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനല്ലൂര്‍ റെയില്‍വേ മേല്‍പാലങ്ങള്‍ക്ക് അനുമതി ലഭിച്ചതായും പാലങ്ങളുടെ തറക്കല്ലിടീല്‍  26ന് പ്രധാനമന്ത്രി നിര്‍വഹിക്കുമെന്നും  എം.പി അറിയിച്ചു. ഇതോടൊപ്പം കോട്ടയം മുട്ടമ്പലം റെയില്‍വേ അടിപ്പാതയും നാടിന് സമര്‍പിക്കും. കുരീക്കാട് മേല്‍പാലത്തിനായി 36.89 കോടിയും കടുത്തുരുത്തി മേല്‍പാലത്തിനായി 19.33 കോടിയും കുറുപ്പന്തറ മേല്‍പാലത്തിനായി 30.56 കോടിയും ചിലവാക്കി.  13.55 കോടി ചെലവില്‍  കാരിത്താസ് മേല്‍പാലത്തിന്റെയും 24.98 കോടി ചെലവില്‍ മുളന്തുരുത്തി മേല്‍പാലത്തിന്റെയും നിര്‍മാണം പുരോഗമിക്കുകയാണ്. പാര്‍ലമെന്റംഗമെന്ന നിലയില്‍ നടത്തിയ നിരന്തരമായ ഇടപെടലുകളിലൂടെ നിരവധി പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുവാന്‍ കഴിഞ്ഞതായും തോമസ് ചാഴികാടന്‍ എംപി അറിയിച്ചു. എല്‍ഡിഎഫ് നേതാക്കളായ സി.ജെ. ജോസഫ്, കേരളാ കോണ്‍ഗ്രസ് എം കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് റ്റി. കീപ്പുറം, സഖറിയാസ് കുതിരവേലില്‍, ജോസ് പുത്തന്‍കാലാ, പി.സി. കുര്യന്‍, ടി.എം. സദന്‍, ടോമി മ്യാലില്‍, ജോസഫ് ചേനക്കാല, റ്റി.സി. വിനോദ് തുടങ്ങിയവര്‍ തോമസ് ചാഴികാടനൊപ്പം വാര്‍ത്താസമ്മേളനത്തില്‍  പങ്കെടുത്തു.




Post a Comment

0 Comments