Breaking...

9/recent/ticker-posts

Header Ads Widget

ലോകചിന്താദിനം ആചരിച്ചു.



അതിരമ്പുഴ സെന്റ് മേരിസ് ഗേള്‍സ് ഹൈസ്‌കൂളില്‍ ലോകചിന്താദിനം  ആചരിച്ചു. സ്‌കൗട്ട് ആന്‍ഡ് ഗൈഡ് സ്ഥാപകരായ സര്‍ ബേഡന്‍ പവ്വലിന്റെയും അദ്ദേഹത്തിന്റെ ഭാര്യ ഒലെവ് ബേഡന്‍ പൗവലിന്റെയും  ജന്മദിനമാണ് ലോക ചിന്താ ദിനമായി ആചരിക്കുന്നത്. 2024 ലെ ലോക ചിന്താ ദിനത്തിന്റെ പ്രമേയം 'നമ്മുടെ ലോകം, നമ്മുടെ അഭിവൃദ്ധി പ്രാപിക്കുന്ന ഭാവി' എന്നതാണ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും അവരെ ആശങ്കപ്പെടുത്തുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ആഗോള തലത്തില്‍ പരിഹാരങ്ങള്‍ നല്‍കാനും  വേദിയും അവസരവും നല്‍കുകയാണ പരിചിന്തന ദിനം..യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലിജി മാത്യു അധ്യക്ഷയായിരുന്നു  ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് കോട്ടയം ജില്ലാ ട്രെയിനിങ് കമ്മീഷണര്‍  റോയി. പി.ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബേബിനാസ് അജാസ്, പി. റ്റി. എ പ്രസിഡന്റ് മോന്‍സ് സെബാസ്റ്റ്യന്‍,പി. റ്റി. എ വൈസ് പ്രസിഡന്റ്  മഞ്ജു ജോര്‍ജ്, രാജേഷ്. വി. നായര്‍  ജോവിയ ജോവിച്ചന്‍ അങ്കിത അജി ഡെല്‍ന ജയിസ്‌മോന്‍    ആഷിത ജോര്‍ജ്, അലീഷ അന്ന ടോം എന്നിവര്‍ പ്രസംഗിച്ചു. BP's exercise,  നാടന്‍ പാട്ട് , നാടോടിനൃത്തം എന്നിവയും നടന്നു. ഗൈഡിങ്ങിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനവും നടന്നു. ഗൈഡ് ക്യാപ്റ്റന്‍മാരായ സിസ്റ്റര്‍ അല്‍ഫോന്‍സാ, സിസ്റ്റര്‍ ജിത്തു മോള്‍ തോമസ് എന്നിവര്‍  നേതൃത്വം നല്‍കി.




Post a Comment

0 Comments