Breaking...

9/recent/ticker-posts

Header Ads Widget

യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു



പിതാവിനേയും സഹോദരനെയും ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂര്‍ കിണറ്റുംമൂട് ഭാഗത്ത് പന്തനാഴിയില്‍ കെവിന്‍ ജോര്‍ജ് (31) എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുപത്തിമൂന്നാം തീയതി വൈകിട്ട് മദ്യപിച്ചെത്തിയ ഇയാള്‍ ഭാര്യയുമായി വഴക്കുണ്ടാക്കുകയും തടസ്സം നിന്നതിലുള്ള വിരോധം മൂലം ഇയാള്‍ പിതാവിനെ ചീത്ത വിളിക്കുകയും, അടുക്കളയില്‍ ഇരുന്ന കത്തിയെടുത്ത് പിതാവിന്റെ തലയില്‍ പലതവണ വെട്ടുകയായിരുന്നു. ഇത് കണ്ട് തടസ്സം പിടിക്കാന്‍ ചെന്ന ഇയാളുടെ സഹോദരനെയും ഇയാള്‍ വെട്ടി പരിക്കേല്‍പ്പിച്ചു. വീട്ടില്‍ ഉണ്ടായിരുന്ന അമ്മയെയും ഇയാള്‍ ഉപദ്രവിച്ചു. സംഭവത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ ഷോജോ വര്‍ഗീസ്, എസ്.ഐ മാരായ സൈജു, ഷാജി, സി.പിഓ മാരായ സനൂപ് ,ധനേഷ്, സുനില്‍ കുര്യന്‍, നിതിന്‍, സിബി മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments