Breaking...

9/recent/ticker-posts

Header Ads Widget

തുടര്‍ച്ചയായ 38-ാം വര്‍ഷവും ദുഃഖവെള്ളി ദിനത്തില്‍ മന്ത്രി റോഷി അഗസ്റ്റ്യന്‍ മലയാറ്റൂര്‍ മല ചവിട്ടി.



തുടര്‍ച്ചയായ 38-ാം വര്‍ഷവും ദുഃഖവെള്ളി ദിനത്തില്‍ മന്ത്രി റോഷി അഗസ്റ്റ്യന്‍ മലയാറ്റൂര്‍ മല ചവിട്ടി. ചക്കാമ്പുഴയിലെ വസതിയില്‍ നിന്നുമാണ് മന്ത്രിയും സംഘവും മലയാറൂര്‍ യാത്ര ആരംഭിച്ചത്. പെസഹാ അപ്പം മുറിക്കല്‍ ചടങ്ങിനു ശേഷമാണ് മലയാറ്റൂരിലേക്ക് കാല്‍ നടയാത്ര ആരംഭിച്ചത്. മന്ത്രിയായതിനു ശേഷം മൂന്നാമതു തവണയാണ് റോഷി അഗസ്റ്റ്യന്റെ  കാല്‍ നടയാത്ര. 1985 ല്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയ ശേഷമായിരുന്നു ആദ്യയാത്ര. ഇടക്കാലത്ത് കോവിഡിനെത്തുടര്‍ന്ന് ഒരു വര്‍ഷം മാത്രം യാത്ര മുടങ്ങി. നേര്‍ച്ചയുടെ ഭാഗമായല്ല മലയാറ്റൂര്‍ യാത്രയെന്നും യേശുദേവന്റെ പീഡാനുഭവ സ്മരണകളുമായി മലയാറ്റൂരിലേക്ക് കാല്‍നടയാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ കരുത്തും ഊര്‍ജവും ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഓരോരുത്തരുടെയും വിശ്വാസം സമൂഹത്തിന് ഗുണകരമാവണമെന്നും ശാന്തിയും സമാധാനവുമുണ്ടാവണമെന്നുമാണ് റോഷി അഗസ്റ്റ്യന്‍ അഭിപ്രായപ്പെടുന്നത്.




Post a Comment

0 Comments