Breaking...

9/recent/ticker-posts

Header Ads Widget

വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് ഹൈക്കോടതി



ഏറ്റുമാനൂര്‍ തൈള്ളകം പേരൂര്‍ പുഞ്ചപാടശേഖരത്തിലെ വെളളക്കെട്ട് ഒഴിവാക്കാന്‍ നടപടി വേണമെന്ന് ആവശ്യമുയരുന്നു. ഈ ആവശ്യമുന്നയിച്ച് കൃഷി ഭവനിലും നഗരസഭയിലും പരാതി നല്‍കിയെങ്കിലും  വെള്ളം വറ്റിക്കുവാനുള്ള നടപടികള്‍ക്ക്  അധികൃതര്‍   തയ്യാര്‍ ആയിട്ടില്ല.  ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയില്ലാതെ വന്നതിനെ തുടര്‍ന്ന് കര്‍ഷകര്‍ കോടതിയെ സമീപിച്ചു. കൃഷി സംരക്ഷിക്കുവാന്‍ അടിയന്തരമായി വെള്ളക്കെട്ട് ഒഴിവാക്കണമെന്ന്   ഹൈക്കോടതി കൃഷി ഓഫീസര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കി. പേരൂര്‍ കരുത്തേടം - അടിച്ചിറ റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി  റോഡിലെ പാലം പൊളിക്കുവാന്‍ വേണ്ടി ബണ്ട്  നിര്‍മ്മിച്ചതാണ് ഈ വെള്ളക്കെട്ടിന് കാരണം. പാടശേഖരത്തിലൂടെ മൂന്നുകിലോമീറ്റര്‍ ഒഴുകിയാണ് തോട് മീനച്ചിലാറ്റിലെത്തുന്നത്.  തോട്  മീനച്ചിലാറുമായി ബന്ധിപ്പിക്കുന്ന ഭാഗത്താണ് ഈ തടയണ നിര്‍മാണം നടന്നത്. വെള്ളക്കെട്ടില്‍ 80 ദിവസം പ്രായമായ നെല്‍ ചെടികള്‍ വെള്ളത്തില്‍ മുങ്ങി പോകുന്ന അവസ്ഥയാണുള്ളത്. 135 ഏക്കര്‍ കൃഷി ഉള്ള ഈ പാടം നാശത്തിന്റെ വക്കിലാണ്.  അധികൃതര്‍ അനാസ്ഥ തുടരുന്ന സാഹചര്യത്തില്‍ പാടശേഖര സമിതി ഭാരവാഹി മോന്‍സി അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.





Post a Comment

0 Comments