Breaking...

9/recent/ticker-posts

Header Ads Widget

മധുരം നല്‍കി വോട്ട് അഭ്യര്‍ത്ഥിച്ച് ജില്ലാ കളക്ടറും.



മധുരം നല്‍കി വോട്ട് അഭ്യര്‍ത്ഥിച്ച് ജില്ലാ കളക്ടറും.  ''തെരഞ്ഞെടുപ്പാണ് നാളെ വന്ന് വോട്ട് ചെയ്യാന്‍ മറക്കരുത് '', മിഠായി പിന്‍ ചെയ്ത കാര്‍ഡ്് കൈമാറിക്കൊണ്ട് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി നാഗമ്പടം ബസ് സ്റ്റാന്‍ഡിലെ യാത്രക്കാരോട്് അഭ്യര്‍ഥിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പങ്കാളിത്തം ഉയര്‍ത്തുന്നതിനുള്ള പ്രചാരണപ്രവര്‍ത്തനങ്ങളായി ഭാഗമായിട്ടായിരുന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയുടെ അഭ്യര്‍ഥന. നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെത്തിയ യാത്രക്കാരോടും ബസുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും ജീവനക്കാരോടും സമ്മതിദാനവകാശം വിനിയോഗിക്കാന്‍ മറക്കരുതെന്ന് മിഠായി കൈമാറിക്കൊണ്ടു കളക്ടര്‍ അഭ്യര്‍ഥിച്ചു. 



.പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷനുമായി സഹകരിച്ചാണ് ജില്ലാ ഭരണകൂടം പരിപാടി നടപ്പാക്കിയത്. സ്റ്റാന്‍ഡില്‍ കാത്തുകിടന്ന ബസില്‍ കയറിയ ജില്ലാ കളക്ടര്‍ യാത്രക്കാര്‍ക്ക് മിഠായി പിന്‍ ചെയ്ത വോട്ടഭ്യര്‍ഥിച്ചുകൊണ്ടുള്ള കാര്‍ഡുകള്‍ കൈമാറി. സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന യാത്രക്കാര്‍ക്കും കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും മധുരം നല്‍കി. കുട്ടികള്‍ക്കും മധുരം നല്‍കിയ കളക്ടര്‍ വീട്ടിലുള്ള മുതിര്‍ന്നവരോട് നിര്‍ബന്ധമായും വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടണമെന്ന് പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍കുമാര്‍, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ പി.എ. അമാനത്ത്, ബസ് ഉടമ പ്രതിനിധികളായ ജാക്സണ്‍ സി. ജോസഫ്, കെ.എസ്. സുരേഷ്, ടി.യു. ജോണ്‍, വിനോജ് കെ. ജോര്‍ജ്, പി.വി. ചാക്കോ പുല്ലത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.



Post a Comment

0 Comments