Breaking...

9/recent/ticker-posts

Header Ads Widget

ഷൈലജ റ്റീച്ചറിന് യാത്രയയപ്പു നല്‍കി



അംഗന്‍വാടി ടീച്ചര്‍മാര്‍ അവഗണിക്കപ്പെടുന്ന നന്മമരങ്ങളാണെന്നും നിശബ്ദമായി ആരോഗ്യകരമായ അറിവുകള്‍ പകര്‍ന്നു നല്‍കി വരുന്ന ഇവരെ സമൂഹവും അധികാരികളും കാണാതെ പോവുകയാണെന്നും മാണി സി കാപ്പന്‍ MLA  മീനച്ചില്‍ പഞ്ചായത്തിലെ, പൂവത്തോട് കാഞ്ഞിരത്താനം അങ്കണവാടിയില്‍ നിന്നും വിരമിക്കുന്ന ഷൈലജ റ്റീച്ചറിന് യാത്രയയപ്പു നല്‍കിക്കൊണ്ട് നടന്ന സമ്മേളനം  ഉല്‍ഘാടനം ചെയ്യുകയായിരുന്നു MLA .  


കൊണ്ടൂപ്പറമ്പില്‍ ഭവനാങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ലിസ്സമ്മ ഷാജന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ അങ്കണവാടി സൂപ്പര്‍വൈസര്‍ കൊച്ചുറാണി തോമസ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ: ജോസ് ടോം, പ്രസാദ് കൊണ്ടൂപ്പറമ്പില്‍ , ജസ്സി ജോസ്, ബെന്നി ജോസഫ് കയ്യാണി ,ഏലമ്മ ജോയി, ബൈജു ജേക്കബ് തുടങിയവര്‍ പ്രസംഗിച്ചു. വിരമിക്കുന്ന ടീച്ചര്‍ക്ക് ശിഷ്യഗണങ്ങള്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കി ഗുരുവന്ദനം നടത്തി.





Post a Comment

0 Comments