Breaking...

9/recent/ticker-posts

Header Ads Widget

'വുമണ്‍ ഓണ്‍ വീല്‍സ്' പദ്ധതി കോട്ടയം ജില്ല തല ഉദ്ഘാടനം



എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍  നടപ്പിലാക്കിയ 'വുമണ്‍ ഓണ്‍ വീല്‍സ്'  പദ്ധതിയുടെ കോട്ടയം ജില്ല തല ഉദ്ഘാടനം ഞീഴൂരില്‍ നടന്നു. ഒരുമ ചാരിറ്റബിള്‍ ആന്‍ഡ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഞീഴൂര്‍ ലേ ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. ഞീഴൂരില്‍ 79 ആക്റ്റീവ സ്‌കൂട്ടര്‍  വിതരണം ചെയ്തു. അന്‍പതു ശതമാനം സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് എന്‍.ജി.ഒ.കോണ്‍ഫെഡറേഷന്‍ ജില്ല പ്രസിഡന്റ് മാത്യു സണ്ണി അധ്യക്ഷത വഹിച്ചു. ലാപ്‌ടോപ്പുകളുടെ വിതരണ ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ് നിര്‍വഹിച്ചു. 



അര്‍ച്ചന വുമണ്‍സ് സെന്റര്‍ പ്രസിഡന്റ് ത്രേസ്യാമ്മ മാത്യു മുഖ്യ സന്ദേശം നല്‍കി. ഞീഴൂര്‍ ഉണ്ണിമിശിഹാ പള്ളി വികാരി റവ. ഫാ. സജി മേത്താനത്ത്,  ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധു മോള്‍ ജേക്കബ്, ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ്, സിസ്റ്റര്‍ ക്രിസ്റ്റി, ഫാ.ബിനോ ചാരിയല്‍, പഞ്ചായത്തംഗങ്ങളായ ശരത് ശശി, കെ. ഡി.അശോക് കുമാര്‍, വിജയകുമാര്‍, ജവഹര്‍ മെമ്മോറിയല്‍ സൊസൈറ്റി പ്രസിഡന്റ് പി.വി തങ്കമ്മ, അനന്ദവല്ലി തുടങ്ങിയവര്‍ പ്രസംഗിച്ചു. ദേശീയ കളരിപ്പയറ്റ് മത്സര ജേതാക്കളെ ചടങ്ങില്‍ ആദരിച്ചു.



Post a Comment

0 Comments