Breaking...

9/recent/ticker-posts

Header Ads Widget

വലിയ തോട്ടില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന തിരക്കിലാണ് ലയ മരിയ ബിജുവും ലീന്‍ പുളിക്കനും

 


കടുത്തുരുത്തി വലിയ തോട്ടില്‍ കാലവര്‍ഷത്തില്‍ വന്നടിയുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന തിരക്കിലാണ് പത്താം ക്ലാസുകാരിയായ ലയ മരിയ ബിജുവും സഹോദരന്‍ ആറാം  ക്ലാസുകാരനായ ലീന്‍ ബി പുളിക്കനും.  കാലവര്‍ഷത്തില്‍ ഒഴുകിയെത്തി പാലത്തിനും ജല അതോറിറ്റി പൈപ്പ് ലൈനിനും ഭീഷണിയായായിരുന്ന മരങ്ങളും മാലിന്യങ്ങളും  തോട്ടിലിറങ്ങി വലിച്ചു മാറ്റുകയായിരുന്നു ചേച്ചിയും അനിയനും. പിതാവ് ബിജുവും കുട്ടികളെ സഹായിക്കാനെത്തി.  തോടിനു  നടുവില്‍ സ്ഥാപിച്ചിരിക്കുന്ന തൂണിലും  നിരവധി മരങ്ങളും മാലിന്യങ്ങളുമാണ് കാലവര്‍ഷത്തില്‍ വന്നടിയുന്നത്.  ലയമരിയയും ലീനും ചേര്‍ന്ന് സ്‌കൂള്‍ അവധി ദിവസം ശുചീകരണത്തിന് തോട്ടിലിറങ്ങുകയായിരുന്നു .ഒഴുക്കുള്ള തോട്ടില്‍ ഏറെ പണിപെട്ടാണ് ഇരുവരും ചേര്‍ന്ന്  പ്ലാസ്റ്റിക് കുപ്പികള്‍, ചാക്കുകെട്ടുകള്‍, ഡയപ്പറുകള്‍, ശുചിമുറി മാലിന്യങ്ങള്‍, മദ്യകുപ്പികള്‍ തുടങ്ങിയ മാലിന്യങ്ങള്‍ നീക്കം ചെയ്തതി. ഒരു വര്‍ഷത്തോളമായി സഹോദരങ്ങള്‍ തോടുകളും കനാലുകളും റോഡുകളുമെല്ലാം ശുചീകരിക്കാന്‍ അവധി ദിവസങ്ങളില്‍ സമയം കണ്ടെത്താറുണ്ട്.



Post a Comment

0 Comments