കിടങ്ങൂര്‍ സൗത്ത് ഭാരതീയ വിദ്യാമന്ദിരത്തില്‍ രണ്ടാഴ്ച നീണ്ടുനിന്ന വായന പക്ഷാചരണ പരിപാടികള്‍ സമാപിച്ചു. പ്രമുഖ എഴുത്തുകാരി  വി ഗീത വായനാദിന സന്ദേശം നല്‍കി. കുട്ടികള്‍ക്കായി സാഹിത്യ ക്വിസ്, പോസ്റ്റര്‍ നിര്‍മ്മാണം, പ്രസംഗം, വായനമത്സരം എന്നിവയും നടന്നു. സാഹിത്യകാരന്‍മാരെ പരിചയപ്പെടുത്തല്‍, പുസ്തകപ്രദര്‍ശനം, പികെവി വനിതാ ലൈബ്രറി സന്ദര്‍ശനം എന്നിവയും വായന പക്ഷാചരണത്തോടനുബന്ധിച്ച് നടന്നു.  ടി.എന്‍ ഗോപാലകൃഷ്ണന്‍ സാറിനെ ഹെഡ്മിസ്ട്രസ് മായ എസ് തെക്കേടം പൊന്നാടയണിയിച്ച്  ആദരിച്ചു.