കെ.എസ്.കെ.ടി.യു 23-ാമത് കോട്ടയം ജില്ലാ സമ്മേളനത്തിന് പാലായില്‍ തുടക്കമായി. പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളിലെ സഖാവ് ബി രാഘവന്‍ നഗറില്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് ആനവൂര്‍ നാഗപ്പന്‍ നിര്‍വഹിച്ചു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും ലംഘിക്കുന്നതാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ നിലപാടുകളെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് സജേഷ് ശശി പതാകയുയര്‍ത്തി. ജില്ലാ സെക്രട്ടറി എം.കെ പ്രഭാകരന്‍, ട്രഷറര്‍ എം.പി ജയപ്രകാശ്, സ്വാഗത സംഘം ചെയര്‍മാന്‍ ലാലിച്ചന്‍ ജോര്‍ജ്, തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനം വ്യാഴാഴ്ച സമാപിക്കും.





0 Comments