ഈരയില്‍ക്കടവ് ബൈപ്പാസ് റോഡില്‍ നിയന്ത്രണം നഷ്ടമായ സ്‌കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. ബൈപ്പാസ് റോഡില്‍ മുപ്പായിപ്പാടം ഭാഗത്താണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരെയും ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ കോട്ടയം ഈരയില്‍ക്കടവ് ബൈപ്പാസ് റോഡിലായിരുന്നു അപകടം. ഈരയില്‍ക്കടവ് ഭാഗത്തു നിന്നും എത്തിയ ബുള്ളറ്റും എതിര്‍ ദിശയില്‍ നിന്നും എത്തിയ ആക്ടീവ സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു
.


.webp)



0 Comments