KSEB യുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ പാലാ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ തല ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ഷാജു v തുരുത്തന്‍ നിര്‍വഹിച്ചു . പാലാ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി. പൊന്‍കുന്നം രാമപുരം സബ് ഡിവിഷനുകളിലെ പരാതിപരിഹാര സെല്ലുകളുടെ ഉദ്ഘാടനവും നടന്നു. ഉപഭോക്താക്കളുടെ പരാതികളും ആവലാതികളും വേഗത്തില്‍ പരിഹരിക്കുന്നതിനായാണ് പരാതിപരിഹാര സെല്ലുകള്‍ ആരംഭിക്കുന്നത് .
പാലാ വൈദ്യുതി ഭവനില്‍ നടന്ന യോഗത്തില്‍ പാലാഡപ്യൂട്ടി ചിഫ് എന്‍ജിനീയര്‍ സാജമ്മ J പുന്നൂര്‍ അധ്യക്ഷയായിരുന്നു പൊന്‍കുന്നം ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഡന്നീസ് ജോസഫ് , ഈരാറ്റുപെട്ട സബ് ഡിവിഷന്‍ AEx E ശ്രീകുമാര്‍ AM പാലാ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ മാത്യുക്കുട്ടി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉപഭോക്തൃ പ്രതിനിധികളും യൂണിയന്‍ പ്രതിനിധികളും പങ്കെടുത്തു.






0 Comments