Breaking...

9/recent/ticker-posts

Header Ads Widget

കേരള ഗവ. നഴ്സസ് അസോസിയേഷന്‍ 67--ാം സംസ്ഥാന സമ്മേളനം



കേരള ഗവ. നഴ്സസ് അസോസിയേഷന്‍ 67--ാം സംസ്ഥാന സമ്മേളനത്തിന് ബുധനാഴ്ച കോട്ടയത്ത് തുടക്കമാകുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന് മുന്നോടിയായി ബുധന്‍ രാവിലെ 9.30ന് സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍  സംസ്ഥാന കൗണ്‍സില്‍ യോഗം മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും.  


വ്യാഴാഴ്ച  മാമ്മന്‍ മാപ്പിള ഹാളില്‍  മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പകല്‍ രണ്ടിന് സുഹൃദ് സമ്മേളനം എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും വൈകിട്ട് 6.30ന്  കലാസന്ധ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദുവും ഉദ്ഘാടനം ചെയ്യും.  സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന'സെമിനാര്‍ വെള്ളിയാഴ്ച രാവിലെ  മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് തുരുനക്കര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം രക്ഷാധികാരി അഡ്വ. കെ അനില്‍കുമാര്‍, കെജിഎന്‍എ സംസ്ഥാന പ്രസിഡന്റ് സി ടി നുസൈബ, ജനറല്‍ സെക്രട്ടറി ടി സുബ്രമഹ്ണ്യന്‍, സെക്രട്ടറിയറ്റംഗം എ  ശ്രീജിത്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഹേന ദേവദാസ് എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments