യൂത്ത് ഫ്രണ്ട് എം കടുത്തുരുത്തി നിയോജക മണ്ഡലം സമ്മേളനവും റാലിയും ആഗസ്റ്റ് 30ന് കടുത്തുരുത്തിയില്‍ നടക്കും. ശനിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന റാലിയില്‍ നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളില്‍ നിന്ന് 12 മണ്ഡലം കമ്മിറ്റികളിലെ പ്രതിനിധികളായി 2500ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കും.
കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന റാലി കടുത്തുരുത്തി പഞ്ചായത്ത് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ സമാപിക്കും. സമ്മേളനം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ യൂത്ത് ഫ്രണ്ട് എം കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡണ്ട് ബിബിന്‍ വെട്ടിയാനിക്കല്‍ അധ്യക്ഷത വഹിക്കും. കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി എംഎല്‍എമാരും പാര്‍ട്ടിയുടെയും യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന ജില്ലാ നേതാക്കന്മാരും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് ബിബിന്‍ വെട്ടിയാനിക്കല്‍, കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് T കീപ്പുറം, യൂത്ത് ഫ്രണ്ട് M സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍ പാലയ്കത്തടം, ഷിബി മാപ്പിളപ്പറമ്പില്‍, ജോസഫ് മഠത്തുംപറമ്പില്‍, ലിജു മേക്കാട്ട്, ഷിജു ചേന്നേലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
0 Comments