വൈദ്യുതാഘാതമേറ്റ് യുവാവ് മരണമടഞ്ഞു. മുരിക്കുംപുഴ ചൂരക്കാട്ട് സി ജി നന്ദകുമാറിന്റെ മകൻ സി എൻ അർജുൻ (34) ആണ് വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് തോട്ടയ്ക്കാട് മാടത്താനി ഭാഗത്ത് ജലനിധി ഗോഡൗണിൽ സിസിടിവി സ്ഥാപിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുരിക്കുംപുഴയിൽ സിസിടിവിയും മറ്റും സ്ഥാപിച്ചു നൽകുന്ന സികെ ഓട്ടോമേഷൻ എന്ന സ്ഥാപത്തിന്റെ ഉടമയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ഉച്ചയ്ക്ക് വീട്ടിലെത്തിക്കും. സംസ്‌കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.




0 Comments