പാലായില്‍ ഓണാഘോഷത്തിന് ഇടയില്‍ കടന്നല്‍ കൂട് ഇളകി നൂറോളം വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകനും കടന്നല്‍ കുത്തേറ്റു. പാലാ സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി ഓണാഘോഷത്തിനിടയിലാണ് കടന്നല്‍ കൂട് ഇളകി വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. കോളേജ് കെട്ടിടത്തിന് മുകളിലെ നിലയില്‍ നിന്നും താഴേയ്ക്ക് ബാനര്‍ ഡിസ്‌പ്ലേ ചെയ്ത സമയത്ത് ബാനറിന്റെ ഇരുവശത്തും ഉള്ള കളര്‍ സ്‌മോക്കിന്റെ പുകയേറ്റാണ് കടന്നലുകള്‍ ഇളകിയത് . തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:15 ഓടെയായിരുന്നു സംഭവം. സംഭവത്തില്‍ ആര്‍ക്കും വലിയ പരിക്കുകളില്ല.
0 Comments