Breaking...

9/recent/ticker-posts

Header Ads Widget

പനച്ചിക്കാട് പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനെതിരെ BJP യുടെ പ്രതിഷേധ സമരം.



പനച്ചിക്കാട് പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനെതിരെ BJP യുടെ പ്രതിഷേധ സമരം. വര്‍ഷങ്ങള്‍ക്ക് മുന്‍പ്  നിര്‍മ്മിച്ച ജനസേവന കേന്ദ്രം ജനങ്ങള്‍ക്കായി തുറന്നു കൊടുക്കാത്തതിലും ഉദ്യോഗസ്ഥരെ നിയമിക്കാത്തതിലും പ്രതിഷേധിച്ചു കൊണ്ടാണ് BJP മെമ്പര്‍മാര്‍ സമരം നടത്തിയത്. പഞ്ചായത്ത് പണി കഴിപ്പിച്ച ജനസേവന കേന്ദ്രത്തില്‍ റീത്തു വച്ചു കൊണ്ടു നടത്തിയ പ്രതിഷേധസമരം ബിജെപി. മണ്ഡലം പ്രസിഡന്റ് KG  ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 


.

പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജയന്‍ കല്ലുങ്കല്‍ അധ്യക്ഷനായിരുന്നു വഹിച്ചു.  പഞ്ചായത്ത് അംഗങ്ങളായ സുമ മുകുന്ദന്‍, ഡോക്ടര്‍ ലിജി വിജയകുമാര്‍, എന്‍.കെ കേശവന്‍, പ്രസീത സി രാജു എന്നിവര്‍ സംസാരിച്ചു, ബിജെപി നേതാക്കളായ എം.എന്‍ ഓമനക്കുട്ടന്‍, എന്‍.എം മധുകുട്ടന്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി മണിക്കുട്ടന്‍, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി സുജിത് സി.എ ചൂരോടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments