കളത്തൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അല്‍ഫോന്‍സാ ജോസഫ്, സ്‌കൂള്‍ മാസ്റ്റര്‍ പ്രകാശന്‍ കെ, ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൊച്ചുറാണി സെബാസ്റ്റ്യന്‍, കുറവിലങ്ങാട് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യാ സജികുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടെസ്സി സജീവ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എന്‍ രമേശന്‍, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






0 Comments