Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ RSWGLPS ന്റെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനാഘോഷവും, മാതൃഭാഷ ദിനാചരണവും



ഏറ്റുമാനൂര്‍  RSWGLPS ന്റെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനാഘോഷവും, മാതൃഭാഷ ദിനാചരണവും  സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ തവളക്കുഴിയില്‍ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മേഴ്സി കെ ജോണ്‍  പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ അനില എസ്, ടീന എസ് തമ്പി,  സുബി സി ജോണ്‍, പിടിഎ പ്രസിഡന്റ്  ബിജു സി.കെ,  എസ്എംസി ചെയര്‍മാന്‍ ഷാജി പി.ജെ, സിന്ധുമോള്‍, വാര്‍ഡ് മെമ്പര്‍ രജിത ഹരികുമാര്‍,  പൂര്‍വ്വ വിദ്യാര്‍ത്ഥി രതീഷ് രത്നാകരന്‍, രേവതി രാമചന്ദ്രന്‍, വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരളപ്പെരുമ 2024 എന്ന പേരില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സ്‌കൂളില്‍ നടക്കുന്നത്.


.




Post a Comment

0 Comments