മുനമ്പം സംരക്ഷണ പ്രതിജ്ഞയെടുത്ത് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി. കോട്ടയം തിരുനക്കരയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ മുനമ്പം സംരക്ഷണ പ്രതിജ്ഞയോടനുബന്ധിച്ച് നടന്ന സമ്മേളനം ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. വഖഫ് നിയമം മൂലം കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പത്തെ കുടുംബങ്ങള്‍ക്ക് അവരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു.
0 Comments