കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്തിലെ 50 ശതമാനം സ്ഥാപനങ്ങള്‍ക്ക് ഹരിത പദവി നല്കി ആദരിച്ചു. കിടങ്ങൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി രാജേഷ് അധ്യക്ഷയായിരുന്നു. വാര്‍ഡ് മെമ്പര്‍മാരായ സുരേഷ്‌കുമാര്‍ പി.ജി, സനില്‍കുമാര്‍, കുഞ്ഞുമോള്‍ ടോമി, സിബി സിബി, പഞ്ചായത്ത് സെക്രട്ടറി രാജീവ് എസ്.കെ, ഹരികുമാര്‍ മറ്റക്കര, ഷെഫി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments