Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം പനച്ചിക്കാട്ട് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.



കോട്ടയം പനച്ചിക്കാട്ട് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പാറയ്ക്കല്‍ക്കടവ് പരുത്തുംപാറ റോഡില്‍ കല്ലുങ്കല്‍ക്കടവിലാണ്   ബുധനാഴ്ച രാവിലെ ഏഴു മണിയോടെ അപകടമുണ്ടായത്. പനച്ചിക്കാട് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രിയ മധുസൂദനന്റെ ഭര്‍ത്താവ് ചാന്നാനിക്കാട് പുളിവേലില്‍ മധുസൂദനന്‍ നായരാണ് മരിച്ചത്. 

കൊല്ലാട് പാറയ്ക്കല്‍ക്കടവ് - പരുത്തുംപാറ റോഡില്‍ കല്ലുങ്കല്‍ക്കടവ് ഭാഗത്ത് വച്ച് ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ എതിര്‍ദിശയില്‍ നിന്നും എത്തിയ കാര്‍ ഇടിയ്ക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തില്‍ ബൈക്ക് കാറിന്റെ അടിയിലേയ്ക്കു ഇടിച്ചു കയറി. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ എടുത്ത് ഉയര്‍ത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.  ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.





Post a Comment

0 Comments