Breaking...

9/recent/ticker-posts

Header Ads Widget

അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂളില്‍ സെന്‍സറി ഗാര്‍ഡന്‍



കോട്ടയ്ക്കുപുറം അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂളില്‍ സെന്‍സറി ഗാര്‍ഡന്‍ സ്വപ്നകൂട് ഒരുങ്ങി. ഭിന്നശേഷിക്കാരായ കുട്ടികളുടെ പാഞ്ചേന്ദ്രിയങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ടുള്ള പരിശീലനത്തിന് സഹായകമായ സെന്‍സറി ഗാര്‍ഡന്റെ ഉദ്ഘാടനം  മഹാത്മാഗാന്ധി സര്‍വകലാശാല രജിസ്ട്രാര്‍ പൊഫ. ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു സ്വപ്നകൂടിന്റെ വെഞ്ചരിപ്പ് കര്‍മ്മം കോട്ടയ്കു പുറം സെന്റ് മാത്യൂസ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജെസ്റ്റിന്‍ തൈക്കളം നിര്‍വഹിച്ചു. അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂള്‍ സ്ഥാപക സി. എലൈറ്റ് സിഎംസി അധ്യക്ഷയായിരുന്നു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. പ്രശാന്തി, സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ സി. അഞ്ജലി,  മാത്യു സെബാസ്റ്റ്യന്‍, പിറ്റിഎ പ്രസിഡന്റ് CL മാണി എന്നിവര്‍ പ്രസംഗിച്ചു. അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ വിവിധ കലാപരിപാടികള്‍  അവതരിപ്പിച്ചു.


.




Post a Comment

0 Comments