Breaking...

9/recent/ticker-posts

Header Ads Widget

42-ാമത് മഹാത്മാ ഗാന്ധി സര്‍വകലാശാല അത്ലറ്റിക് മീറ്റിന് പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ തുടക്കമായി



42-ാമത് മഹാത്മാ ഗാന്ധി  സര്‍വകലാശാല  അത്ലറ്റിക് മീറ്റിന് പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ തുടക്കമായി. ആദ്യ ദിനത്തിലെ മത്സരങ്ങള്‍ സമാപിക്കുമ്പോള്‍ പുരുഷവിഭാഗത്തില്‍ 89.5 പോയന്റോടെ ചങ്ങനാശേരി SB കോളജും വനിതാ വിഭാഗത്തില്‍ 91 പോയന്റുമായി പാലാ അല്‍ഫോന്‍സാ കോളേജുമാണ്  മുന്നില്‍ നില്‍ക്കുന്നത്. രാവിലെ നടന്ന 20 KM നടത്ത മത്സരത്തില്‍ പാലാ അല്‍ഫോന്‍സാ കോളേജിലെ സാന്ദ്ര  സുരേന്ദ്രന്‍ പുതിയ റെക്കോര്‍ഡോടെ സ്വര്‍ണം നേടി .  വനിതകളുടെ 20 KM വാക്കിങ് , 100m Hurdles, 400 മീറ്റര്‍ , 5000 മീറ്റര്‍ , 1500മീറ്റര്‍, ഷോട്ട്പുട് ,ഹാര്‍മര്‍ത്രോ, എന്നീ ഇനങ്ങളിലും
അല്‍ഫോന്‍സാ കോളേജ്  ഒന്നാം സ്ഥാനം കരസ്ഥമാക്കി .


 രാവിലെ നടന്ന ഉദ്ഘാടനം സമ്മേളനത്തില്‍ പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍  ഷാജു  വി തുരുത്തന്‍ അദ്ധ്യക്ഷനായിരുന്നു.  മഹാത്മാ ഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. ബിജു തോമസ് ചാമ്പ്യന്‍ഷിപ് ഉദ്ഘടനം ചെയ്തു.  ഡോ.ബിനു ജോര്‍ജ് വര്‍ഗീസ് മുഖ്യപ്രഭാഷണം  നടത്തി. അല്‍ഫോന്‍സാ കോളേജ് പ്രിന്‍സിപ്പല്‍ Rev. ഡോ. ഷാജി ജോണ്‍, പ്രൊഫസര്‍ P. I. ബാബു , അല്‍ഫോന്‍സാ കോളേജ് ബര്‍സാര്‍ ഡോ. കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചൊവ്വാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍  മഹാത്മാ ഗാന്ധി സിന്‍ഡിക്കേറ്റ് മെമ്പര്‍ അഡ്വ. റെജി സഖറിയ മുഖ്യ അതിഥിയായിരിക്കും, മഹാത്മാ ഗാന്ധി സിന്‍ഡിക്കേറ്റ അംഗം ഡോ. ജോജി അലക്‌സ് മുഖ്യ പ്രഭാഷണം നടത്തും.




Post a Comment

0 Comments