പാലാ അരുണാപുരം ആനക്കുളങ്ങര ദേവീക്ഷേത്രത്തില്‍ ഭാഗവതസപ്താഹ യജ്ഞം ഡിസംബര്‍ ഏഴുമുതല്‍ പന്ത്രണ്ട് വരെ നടക്കും. ഇടയണത്തില്ലം മനോജ്.വി നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. പൊലിക്കോട് രാമകൃഷ്ണന്‍, ഉമ്മന്നൂര്‍ സുരേഷ്, തൊടിയൂര്‍ ശ്രീജിത്ത് എന്നിവരാണ് യജ്ഞ പൗരാണികര്‍. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ഊരാശാല സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന വിഗ്രഹ ഘോഷയാത്രയ്ക്ക് ക്ഷേത്രാങ്കണത്തില്‍ സ്വീകരണം നല്‍കി യജ്ഞ വേദിയിലേക്ക് ആനയിക്കും. ക്ഷേത്രം തന്ത്രി അനില്‍ ദിവാകരന്‍ നമ്പൂതിരി ഭദ്രദീപം തെളിയിക്കും, തുടര്‍ന്ന് അനുഗ്രഹപ്രഭാഷണം നടക്കും. എല്ലാദിവസവും രാവിലെ ഏഴിന് ഗ്രന്ഥ നമസ്‌കാരം, വിഷ്ണു സഹസ്രനാമജപം,ഗര്‍ഗ്ഗഭാഗവത പാരായണം എന്നിവ ഉണ്ടായിരിക്കും. 11ന് ശ്രീകൃഷ്ണാവതാരപാരായണം, ഉണ്ണിയൂട്ട്. എന്നിവ നടക്കും. ഞായറാഴ്ച രാവിലെ ആറിന് ഋണമോചനമന്ത്ര ഗണപതി ഹോമം, വൈകിട്ട് അഞ്ചിന് ലളിത സഹസ്രനാമ ജപം, ഏഴിന് ഹോളി ആഘോഷം.
തിങ്കളാഴ്ച രാവിലെ ആറിന് വിദ്യാഗണപതിഹോമം, 11 ന് രുഗ്മിണി സ്വയംവര ഘോഷയാത്ര, വൈകിട്ട് അഞ്ചിന് അഷ്ടലക്ഷ്മി സര്‍വൈശ്വര്യ പൂജ, ചൊവ്വാഴ്ച രാവിലെ ആറിന് സന്താനഗണപതി ഹോമം, പത്തിന് മഹാധന്വന്തരി ഹോമം, 11ന് കുചേലോപാഖ്യാനം, വൈകിട്ട് അഞ്ചിന് പ്രഭാഷണം എന്നിവ നടക്കും. ഡിസംബര്‍ 11 ബുധനാഴ്ച രാവിലെ ആറിന് സ്വയംവര മഹാഗണപതിഹോമം, പത്തിന് നവധാന്യ പൊങ്കാല, നവഗ്രഹ പൂജ 11:30 ന് പ്രഭാഷണം വൈകിട്ട് അഞ്ചിന് മാതൃ- പിതൃ- ഗുരുപൂജയും,വിദ്യാ ഗോപാല പൂജയും നടക്കും..സമാപന ദിവസമായ വ്യാഴാഴ്ച രാവിലെ ആറിന് മഹാഗണപതിഹോമം പത്തിന് ഗര്‍ഗ്ഗ ഭാഗവത പാരായണ സമര്‍പ്പണം,വിശേഷാല്‍ഗ്രന്ഥ നമസ്‌കാരം, യജ്ഞ സമര്‍പ്പണം. വൈകിട്ട് മൂന്നിന് അവഭ്രുഥ സ്‌നാന ഘോഷയാത്ര. വരവേല്‍പ്പ് ഘോഷയാത്ര എന്നിവയും നടക്കും. ഡിസംബര്‍ 12വ്യാഴാഴ്ച ഭരണി വിളക്കും, 13ന് തൃക്കാര്‍ത്തിക വിളക്കും നടക്കും. സപ്താഹത്തിന്റെ മൂന്നാം ദിവസമായ ഞായറാഴ്ച രാവിലെ 9 മുതല്‍ 12 വരെ സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തുന്നതാണെന്ന് പ്രസിഡന്റ് ടി.എന്‍ മുരളീധരനും സെക്രട്ടറി ടി.ആര്‍ രാമചന്ദ്രനും അറിയിച്ചു.






0 Comments