Breaking...

9/recent/ticker-posts

Header Ads Widget

നാഷണല്‍ സ്‌കൂള്‍ ഗെയിംസിലേക്ക് യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്‍കി.



നാഷണല്‍ സ്‌കൂള്‍ ഗെയിംസിലേക്ക് യോഗ്യത നേടിയ പാലാ സെന്റ് തോമസ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ കാര്‍ത്തി മജു, അര്‍ജുന്‍ എം പട്ടേരി എന്നിവര്‍ക്ക് സ്വീകരണം നല്‍കി. 
 



കാര്‍ത്തി മജു സംസ്ഥാന സ്‌കൂള്‍ ക്രിക്കറ്റ് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും പട്‌നയില്‍ വച്ച് നടക്കുന്ന ദേശീയ സ്‌കൂള്‍ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 
അര്‍ജുന്‍ എം പട്ടേരി സംസ്ഥാന നീന്തല്‍ മത്സരത്തില്‍ (50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ) വിജയം നേടി രാജ്‌ഘോട്ടില്‍  ദേശീയ അക്വാട്ടിക് മത്സരത്തില്‍ പങ്കെടുത്തു. പി ടി എ പ്രസിഡന്റ് വി എം തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വാര്‍ഡ് കൗണ്‍സിലര്‍  ബിജി ജോജോ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു.  സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.റെജിമോന്‍ സ്‌കറിയ,  കായിക അധ്യാപകന്‍ ഡോ. ബോബന്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.


Post a Comment

0 Comments