പാലാ ഗാഡലൂപ്പെ മാതാ റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ പരിശുദ്ധ ദൈവ മാതാവിന്റെ മധ്യസ്ഥ തിരുനാളാഘോഷത്തിന് കൊടിയേറി. ഇടവകവികാരി ഫാദര്‍ ജോഷി പുതുപ്പറമ്പില്‍ കൊടിയെറ്റ് നിര്‍വഹിച്ചു. പട്ടിത്താനം ഫൊറോന വികാരി ഫാദര്‍ അഗസ്റ്റ്യന്‍ കല്ലറയ്ക്കല്‍ ദിവ്യബലി അര്‍പ്പിച്ചു. ഇടവക സമിതി സെകട്ടറി ജോര്‍ജ് പള്ളിപ്പറമ്പില്‍ ഷിബു വില്‍ഫ്രഡ് , വര്‍ഗീസ് വല്ലെട്ട് , മാമ്മച്ചന്‍ പള്ളിപ്പറമ്പില്‍ , ബന്നി വല്ലേട്ട്, രമ്യ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു ബുധനാഴ്ച 12.15 ന് ഫാദര്‍ പോള്‍ ചാല വീട്ടില്‍ ദിവ്യബലി അര്‍പ്പിക്കും. ഡിസംബര്‍ 11ന് വൈകിട്ട് 3.45 ന് ദിവ്യബലിയെ തുടര്‍ന്ന് പാലാ ടൗണിലേക്ക് പ്രദക്ഷിണം നടക്കും. . പ്രധാന ദിവസമായ ഡിസംബര്‍ 12ന് വൈകിട്ട് 4:30ക്ക് ദിവ്യബലിക്ക് ഫാദര്‍ സെബാസ്റ്റ്യന്‍ തെക്കതേച്ചേരില്‍ കാര്‍മികത്വം വഹിക്കും.
0 Comments