ഏറ്റുമാനൂരില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരന്‍ മരിച്ചു. എം.സി റോഡില്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. രണ്ടുപേരെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളിക്കാട് ക്ലാമറ്റം മല്ലികതോട്ടത്തില്‍ മെജോ ജോണിയാണ് മരിച്ചത്.
ഏറ്റുമാനൂരില്‍ നിന്നും എറണാകുളം റൂട്ടില്‍ വരികയായിരുന്ന കാറും, എതിര്‍ ദിശയില്‍ നിന്നുമെത്തിയ പിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിയവരെ നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. അഗ്‌നിശമനസേനയും, ഏറ്റുമാനൂര്‍ പോലീസും അപകടസ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ അരമണിക്കൂറോളം ഗതാഗതംതടസ്സപ്പെട്ടു.
0 Comments