ചേര്‍പ്പുങ്കല്‍ പബ്ലിക് ലൈബ്രറിയുടെയും എന്‍.ജെ ജോസ് നെല്ലിപ്പുഴ മെമ്മോറിയല്‍ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ പുരസ്‌കാരങ്ങളും സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്തു. പത്താം ക്ലാസ്സ്, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പുകളുടെ വിതരണം ലൈബ്രറി ഹാളില്‍ നടന്നു. ട്രസ്റ്റ് പ്രസിഡന്റ് കെ.ജെ ജോണ്‍ കോയിക്കല്‍, സെക്രട്ടറി സി.എന്‍ രാമചന്ദ്രന്‍ നായര്‍,പ്രൊഫ. പി.ജെ സെബാസ്റ്റ്യന്‍ പഴേപറമ്പില്‍, റിജോയ് ജോസ് നെല്ലിപ്പുഴ, ലൈബ്രറി കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






0 Comments