ആലപ്പുഴയില്‍ 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം നാടിനെ നടുക്കി. വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ MBBS വിദ്യാര്‍ത്ഥികളായ 5 പേര്‍ക്കാണ് ഭാരുണാന്ത്യം സംഭവിച്ചത.് 11 വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ KSRTC ബസിലിടിച്ചാണ് അപകടമുണ്ടായത്. മലപ്പുറം കോട്ടയ്ക്കലില്‍ up സ്‌കൂള്‍ അധ്യാപകനായ മറ്റക്കര സ്വദേശി ബിനുരാജിന്റെയും മലപ്പുറത്ത് വാണിജ്യ നികുതി വകുപ്പില്‍ ഉദ്യോഗസ്ഥയായ രഞ്ജി മോളുടെയും മകനാണ് മരണമടഞ്ഞ ദേവാനന്ദ്. ദേവാനന്ദിന്റെ മുതദേഹം മറ്റക്കര കരിമ്പാനി പൂവക്കുളത്തെ കുടുംബ വീട്ടിലെത്തിച്ചു. സംസ്‌കാരകര്‍മ്മങ്ങള്‍ ബുധനാഴ്ച 2ന് നടക്കും. സഹോദരന്‍ ദേവദത്ത് പോണ്ടിച്ചേരിയില്‍ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ്. ബിനുരാജിന്റെ മാതാപിതാക്കളായ നാരായണപിള്ള തങ്കമ്മയും, ബിനുരാജിന്റെ സഹോദരനും, കുടുംബവുമാണ് മറ്റക്കര പൂവക്കുളത്തെ കുടുംബവീട്ടില്‍ താമസിക്കുന്നത്.
0 Comments