Breaking...

9/recent/ticker-posts

Header Ads Widget

ലോക ഭിന്നശേഷി വാരാചരണ സമാപനത്തോടനുബന്ധിച്ച് റാലിയും സമ്മേളനവും നടന്നു



ഏറ്റുമാനൂര്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി വാരാചരണ സമാപനത്തോടനുബന്ധിച്ച് റാലിയും സമ്മേളനവും നടന്നു. ഏറ്റുമാനൂര്‍ പേരൂര്‍ ജംഗ്ഷനില്‍ ഗവണ്‍മെന്റ് ടിടിഐ യിലെ വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബ് അവതരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ റാലി  ഏറ്റുമാനൂര്‍ പോലീസ് എസ്എച്ച്ഒ  അന്‍സല്‍ എ.എസ് ഫ്‌ലാഗ് ഓഫ് ചെയ്തു. 



ഏറ്റുമാനൂര്‍ ജെസിഐ ഹാളില്‍ നടന്ന സമാപന സമ്മേളനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ബിബീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബിആര്‍സി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ബിജുമോന്‍ കെ.എസ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീജ പി ഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ബിആര്‍സി ട്രെയിനര്‍ അനീഷ് നാരായണന്‍, ഏറ്റുമാനൂര്‍ ജെസിഐ പ്രസിഡണ്ട് അഡ്വക്കേറ്റ് ബി ജയചന്ദ്രന്‍, ഗവണ്‍മെന്റ് ടി.ടി.ഐ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് രാജേന്ദ്രന്‍ ചെട്ടിയാര്‍, ബിആര്‍സി സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ജൂബി എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളുംനടന്നു.


Post a Comment

0 Comments