ശബരിമല ഇടത്താവളമായ കടപ്പാട്ടൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ തീര്‍ത്ഥാടകരുടെ തിരക്കേറുന്നു. വിരിവയ്ക്കാനും വിശ്രമിക്കാനും സൗകര്യങ്ങളും അന്നദാനവും നടക്കുന്നതോടൊപ്പം തീര്‍ത്ഥാടകര്‍ക്ക് അപ്പവും അരവണയും വാങ്ങാനും സൗകര്യമുണ്ട്. ഒരു ടിന്‍ അരവണയ്ക്ക് 80 രൂപയും ഒരു പാക്കറ്റ് അപ്പത്തിന് 30 രൂപയും ആണ് ഈടാക്കുന്നത്. പൂര്‍ണ്ണമായും യന്ത്ര സഹായത്തോടെയാണ് അപ്പവും അരവണയും നിര്‍മ്മിക്കുന്നത്.
മറയൂര്‍ ശര്‍ക്കരയും ശുദ്ധമായ നെയ്യും ഏലക്കായും നെയ്യും അരിയും ഉപയോഗിച്ചാണ് നിര്‍മ്മാണം. സന്നിധാനത്തെ തിക്കിലും തിരക്കിലും ക്യൂവിലും നിന്ന് അപ്പവും അരവണയും വാങ്ങിക്കാന്‍ കഴിയാത്തവര്‍ക്ക് കടപ്പാട്ടൂരില്‍ നിന്നും സുഗമമായി അപ്പവും അരവണയും വാങ്ങിക്കാം. വിപുലമായ സൗകര്യങ്ങളാണ് തീര്‍ത്ഥാടകര്‍ക്ക് കടപ്പാട്ടൂര്‍ ഇടത്താവളത്തിന്‍ ഒരുക്കിയിരിക്കുന്നതെന്ന് ദേവസ്വം സെക്രട്ടറി പറഞ്ഞു.വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ക്ഷേത്രത്തിന്റെ പരിസരത്തുതന്നെ ഒരുക്കിയിട്ടുണ്ട്. അതുകൂടാതെ ഇവിടെയെത്തുന്ന ഭക്തര്‍ക്ക് മൂന്നു നേരവും അന്നദാനവുമുണ്ട് . അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്.
0 Comments