വയനാട് ജില്ലയിലെ പണിയ വിഭാഗത്തിന്റെ തനതു കല രൂപമായ പണിയ നൃത്തം തനിമ ചോരാതെ അവതരിപ്പിച്ച് കിടങ്ങൂര്‍ NSS ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഫസ്റ്റ് എ ഗ്രേഡോടെ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി. ഗോത്രകലകള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയതോടെ പണിയനൃത്തം അവതരിപ്പിക്കാന്‍ കിടങ്ങൂര്‍ NSSHSS ലെ കുട്ടികള്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. വട്ടക്കളി എന്നും കുമ്പളംകളി എന്നുമെല്ലാം അറിയപ്പെടുന്ന പണിയനൃത്തം പണിയ സമുദായാംഗമായ ഉണ്ണിയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തിയത്. 12 കുട്ടികളാണ് പരിശീലനം നേടിയത് ഗോത്രകല അഭ്യസിക്കാന്‍ വേണ്ടി ഏറെ സമയം ചെലവഴിക്കേണ്ടി വന്നതോടൊപ്പം പരിശീലനത്തിന് എറെ കഷ്ടപ്പാടുകളും കുട്ടികള്‍ക്ക് സഹിക്കേണ്ടി വന്നു.
തുടിയുടെ താളത്തില്‍ പണിയ നൃത്തം അവതരിപ്പിക്കാന്‍ മെയ് വഴക്കവും ചുവടുവയ്പുകളിലെ ചടുലതയും ആവശ്യമായിരുന്നു. മുന്‍പ് കണ്ടു പരിചയമില്ലാത്ത കലാരൂപം മികച്ച രീതിയില്‍ തനിമ ചോരാതെ കാലോത്സവവേദിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തിയോടൊപ്പം വിധികര്‍ത്താക്കളുടെ പ്രശംസ നേടി സംസ്ഥാന കലോത്സവ ത്തില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയപ്പോള്‍ ആഹ്ലാദം ഇരട്ടിയായി ഹെഡ്മാസ്റ്റര്‍ ബിജുകുമാറും അമ്പിളി മിനി, ഗോപിനാഥ് , ദീപ എന്നീ അധ്യാപകരും കുട്ടികള്‍ക്ക് പരിശീലനത്തിനും അവതരണത്തിനും പ്രോത്സാഹനവുമായി ഒപ്പമുണ്ടായിരുന്നു. ഇതാദ്യമായി ജില്ലാകലോത്സവത്തില്‍ പണിയനൃത്തം അവതരിപ്പിച്ച് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത് കിടങ്ങൂര്‍ NSSHSS ന്റെ കലോത്സവ വിജയത്തിന്റെ തിളക്കം കൂട്ടുകയാണ്.
0 Comments