Breaking...

9/recent/ticker-posts

Header Ads Widget

അഭിഭാഷക അവകാശ സംരക്ഷണ ദിനം ആചരിച്ചു.



ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ അഭിഭാഷക അവകാശ സംരക്ഷണ ദിനം ആചരിച്ചു. പാലാ കോര്‍ട്ട് സെന്റര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദിനാചരണതോടനുബന്ധിച്ച്  സമ്മേളനം നടത്തി. അഭിഭാഷകര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയുന്നതിനായി അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കണമെന്ന് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് പാലാ കോര്‍ട്ട് സെന്റര്‍ യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു.  അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കുക, അഭിഭാഷക ക്ഷേമനിധി 30 ലക്ഷം രൂപാ ആക്കി ഉയര്‍ത്തുക, ജൂനിയര്‍ അഭിഭാഷകര്‍ക്കു അയ്യായിരം രൂപാ വീതം പ്രതിമാസം സ്‌റ്റൈപെന്‍ഡ് ആയി നല്‍കുകയും നിലവിലുള്ള കുടിശ്ശിഖ കൊടുത്തു തീര്‍ക്കുകയും ചെയ്യുക, അഭിഭാഷക പെന്‍ഷന്‍ സ്‌കീം നടപ്പിലാക്കുക, അഭിഭാഷകരുടെ ആരോഗ്യ ക്ഷേമനിധി 5 ലക്ഷം രൂപയായി. വര്‍ധിപ്പിക്കുക തുടങ്ങിയ 12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. 


യൂണിറ്റ് പ്രസിഡന്റ് അഡ്വ. മനോജ് കച്ചിറമറ്റം അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു.
അഭിഭാഷകരായ സിറിയക് ' ജെയിംസ്, സന്തോഷ് മണര്‍കാട്, കെ.ടി ജേക്കബ്ബ് കളര്‍പാറ, ഉഷാ മേനോന്‍, പ്രകാശ് വടക്കന്‍, ബിനോയ് ജോസ് മാത്യു, സജി മഞ്ഞപ്പള്ളില്‍, ഷൈബി അലക്‌സ്, എസ്. രാജേഷ്, റെജി തുരുത്തിയില്‍, ആര്‍. മനോജ്, എ. എസ് അനില്‍ കുമാര്‍, ഷാജി എടേട്ടു, ജോബി ജോര്‍ജ്, ബിജോയ് മാത്യു, ജേക്കബ് അല്‍ഫോന്‍സാ ദാസ്, ജിന്‍സണ്‍ ചെറുമലയില്‍, ജോയല്‍ മാത്യു,  രേഷ്മ തോമസ്, നവീന്‍ മൈക്കിള്‍, ആഷിഷ് കുട്ടിക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments