പാലാക്കാര്‍ക്ക് രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കി പാലാ ഫുഡ് ഫെസ്റ്റ് ഡിസംബര്‍ 6 മുതല്‍ 10 വരെ പുഴക്കര മൈതാനിയില്‍ നടക്കും. ജൂബിലി ആഘോഷങ്ങള്‍ക്കൊപ്പം നാവില്‍ കൊതിയൂറുന്ന വിവിധ ഇനം ഭക്ഷ്യവിഭവങ്ങളാണ് ഫുഡ് ഫെസ്റ്റില്‍ ഒരുക്കുന്നത്. ഒരു കുടക്കീഴില്‍ സ്വാദിഷ്ഠമായ നൂറു നൂറു വിഭവങ്ങളാണ് 5 ദിവസത്തെ ഭക്ഷ്യമേളയില്‍ തയ്യാറാക്കി വിളമ്പുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിലാണ് ആഗോള ഭക്ഷ്യ വൈവിധ്യങ്ങളും പാലായുടെ സ്വന്തം രുചിക്കൂട്ടുകളുമായി
പാലാ ഫുഡ് ഫെസ്റ്റ് 2024 പുഴക്കര മൈതാനത്ത് സംഘടിപ്പിക്കുന്നത്.
ഡിസംബര്‍ 6 ന് വൈകിട്ട് 4ന് മാണി C കാപ്പന്‍ MLA ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ വി.സി ജോസഫ്, ബൈജു കൊല്ലംപറമ്പില്‍, ജോണ്‍ ദര്‍ശന, എബിസണ്‍ ജോസ്, ജോസ്റ്റ്യന്‍ വന്ദന, ആന്റണി കുറ്റിയാങ്കല്‍, ഫ്രെഡി നടുത്തെട്ടിയില്‍, അനൂപ് ജോര്‍ജ്, ചെയ്‌സ് തോമസ്, സിറിള്‍ ടോം, ജോസ് ചന്ദ്രത്തില്‍, വിപിന്‍ പോള്‍സണ്‍, ജോയല്‍ വെള്ളിയേപ്പള്ളി, തുടങ്ങിയവര്‍ പങ്കെടുത്തു. ഡിസംബര്‍ 6, 9, 10 തീയതികളില്‍ വൈകിട്ട് 4 മണിക്കും, ജൂബിലി തിരുനാള്‍ പ്രധാന ദിവസമായ 7, 8 തീയതികളില്‍ ഉച്ചയ്ക്ക് 12 മണിക്കും ഭക്ഷ്യമേള ആരംഭിക്കും.രാത്രി 11 വരെ ഭക്ഷ്യമേള ഉണ്ടായിരിക്കും.എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ ഡിജെ ,ഗാനമേള, ഡാന്‍സ് നൈറ്റ്, മ്യൂസിക്ക് ബാന്റ് തുടങ്ങിയ കലാവിരുന്നും ഉണ്ടായിരിക്കും.ചൈനീസ്, അറബിക്, തായ്, കോണ്ടിനെന്റല്‍, ഫ്യൂഷന്‍ എന്നിവയും വിവിധതരം ഇന്‍ഡ്യന്‍, തനിനാടന്‍, ഷാപ്പ് കറികള്‍, ശീതളപാനീയ ങ്ങള്‍, ഐസ്‌ക്രീമുകള്‍, ഷെയ്ക്കുകള്‍, മധുരപലഹാരങ്ങള്‍ തുടങ്ങിയ രുചികരമായ വിഭവങ്ങളും ലഭിക്കുന്ന അന്‍പതോളം സ്റ്റാളുകള്‍ ഫുഡ് ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
0 Comments