Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ പ്രത്യേക പാര്‍സല്‍ കൗണ്ടറും ആശംസ കാര്‍ഡുകള്‍ക്കുള്ള പ്രത്യേക പോസ്റ്റ് ബോക്‌സും



ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷ കാലത്തെ തിരക്ക് പരിഗണിച്ച് പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍  പ്രത്യേക പാര്‍സല്‍ കൗണ്ടറും ആശംസ കാര്‍ഡുകള്‍ക്കുള്ള പ്രത്യേക പോസ്റ്റ് ബോക്‌സും ഒരുക്കി.  പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു. വി. തുരുത്തന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.  അന്താരാഷ്ട്ര പാര്‍സല്‍ കൗണ്ടറും, ഡൊമെസ്റ്റിക് പാര്‍സല്‍ കൗണ്ടറും രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ പ്രവര്‍ത്തിക്കും.  പാക്കിങ്ങ് യൂണിറ്റും ഒരുക്കിയിട്ടുണ്ട്. പോസ്റ്റ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പോസ്റ്റ് മാസ്റ്റര്‍ രഞ്ജിത്. എം.എസ്, റിക്രിയേഷന്‍ ക്ലബ് സെക്രട്ടറി സുജിത് മോഹന്‍, , തപാല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തപാല്‍ സേവനങ്ങളെ സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് 04828-212999, 9495849062 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.


.




Post a Comment

0 Comments