Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ കേക്ക് നിര്‍മ്മാണ പരിശീലനത്തിന് തുടക്കമായി.



മീനച്ചില്‍ താലൂക്ക് വ്യവസായ ഓഫീസിന്റെയും, പാലാ നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ കേക്ക് നിര്‍മ്മാണ പരിശീലനത്തിന് തുടക്കമായി. അഞ്ചുദിവസം ദൈര്‍ഘ്യമുള്ള വ്യക്തിഗത പ്രായോഗിക പരിശീലനമാണ്  നല്‍കുന്നത്.  



സംരംഭക മേഖലയിലേക്ക് കൂടുതല്‍ ആളുകളെ  കൈ പിടിച്ചു കൊണ്ടു വരിക  എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലന പരിപാടി  സംഘടിപ്പിച്ചിരിക്കുന്നതെന്ന്  വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് അറിയിച്ചു. പ്രായോഗിക പരിശീലനത്തിലൂടെ  വ്യക്തിഗത വരുമാനം  ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് നഗരസഭാ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ പറഞ്ഞു. ഈ വര്‍ഷം വ്യവസായ വകുപ്പുമായി സഹകരിച്ച് നഗരസഭയില്‍ വിവിധ കര്‍മ്മ പദ്ധതികള്‍  നടപ്പിലാക്കി വരുന്നതായും  ചെയര്‍മാന്‍ അറിയിച്ചു. സംരംഭകത്വ  ആശയങ്ങളും വിവിധ സര്‍ക്കാര്‍ സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും അതിലൂടെ തൊഴിലും, സാമ്പത്തിക ഉന്നമനവും എല്ലാവര്‍ക്കും കൈവരുന്നതിനും ഇത്തരം ട്രെയിനിങ്ങുകള്‍ ഉപകരിക്കുമെന്ന്  ഉപജില്ലാ വ്യവസായ വികസന ഓഫീസര്‍  സിനോ ജേക്കബ് മാത്യു പറഞ്ഞു. നൂറില്‍ അധികം ആളുകളാണ് പരിശീലന പരിപാടിയുടെ ഭാഗമാകുന്നത്.


Post a Comment

0 Comments